സെഞ്ച്വറി നേട്ടത്തിൽ ഇനിമുതൽ ഒന്നാമത്; സ്മൃതി മന്ദാന ചരിത്രം തിരുത്തിക്കുറിച്ചു

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റ് തകർപ്പൻ വിജയം. ന്യൂസിലാൻഡ് ഉയർത്തിയ 232 റൺസ് ഇന്ത്യ 44.2 ഓവറിൽ ആറ് വിക്കറ്റുകൾ ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു.

സെഞ്ച്വറി നേട്ടത്തിൽ ഇനിമുതൽ ഒന്നാമത്; സ്മൃതി മന്ദാന ചരിത്രം തിരുത്തിക്കുറിച്ചു
Hindustan Times

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റ് തകർപ്പൻ വിജയം. ന്യൂസിലാൻഡ് ഉയർത്തിയ 232 റൺസ് ഇന്ത്യ 44.2 ഓവറിൽ ആറ് വിക്കറ്റുകൾ ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു. 

ഇന്ത്യക്കായി ഓപ്പണർ സ്മൃതി മന്ദാന സെഞ്ച്വറി നേടി തിളങ്ങി. ഈ സെഞ്ച്വറിയോടെ ഒരു റെക്കോർഡ് നേട്ടവും സ്മൃതി സ്വന്തമാക്കി. ഇന്ത്യക്കായി ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടുന്ന താരമായി മാറാനാണ് സ്മൃതി മന്ദാനയ്ക്ക് സാധിച്ചത്.

8 സെഞ്ച്വറികളാണ് സ്മൃതി ഏകദിന ഫോർമാറ്റിൽ അടിച്ചെടുത്തത്. ഏഴു സെഞ്ച്വറികൾ നേടിയ മിതാലി രാജിനെ മറികടന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

 മത്സരത്തിൽ 122 പന്തുകൾ നേരിട്ട സ്മൃതി 100 റൺസ് നേടിയാണ് പുറത്തായത്. പത്ത് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

സ്മൃതിക്ക് പുറമേ ഇന്ത്യൻ ബാറ്റിംഗിൽ ഹർമൻ പ്രീത് കൗർ അർധസെഞ്ച്വറിയും നേടി മികച്ച പ്രകടനം നടത്തി. 63 പന്തിൽ 53 റൺസാണ് ഹർമൻ നേടിയത്. ഇന്ത്യയുടെ ബൗളിഗിൽ ദീപ്തി ശർമ മൂന്നു വിക്കറ്റുകളും പ്രിയ മിശ്ര രണ്ട് വിക്കറ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.